Skip to main content

പട്ടയം കിട്ടി... ജോസഫ് സെബാസ്റ്റ്യന് ഇനി സന്തോഷിക്കാം

പട്ടയം കിട്ടി...  ജോസഫ് സെബാസ്റ്റ്യന് ഇനി സന്തോഷിക്കാം.... പ്രളയ ദുരിതത്തിന്റെ കയത്തില്‍ നിന്നും കരകയറുന്നതിനു യാതൊരു മാര്‍ഗവുമില്ലാതെ വലയുമ്പോഴാണ് മല്ലപ്പുഴശേരി കാഞ്ഞിരവേലി കണ്ണംപുഞ്ച  ലക്ഷംവീട്ടില്‍ സെബാസ്റ്റ്യന്‍ ജോസഫിന് സര്‍ക്കാരിന്റെ സമ്മാനമായി പട്ടയം എത്തിയത്. 

പ്രളയദുരിതാശ്വാസമായി പതിനായിരം രൂപയൊഴിച്ചാല്‍ പട്ടയം ഇല്ലാത്തതിന്റെ പേരില്‍ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും ഈ കുടുംബത്തിനു കിട്ടിയിരുന്നില്ല. ഇനി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. കിട്ടിയ ഉടന്‍തന്നെ പട്ടയം ഒപ്പമുണ്ടായിരുന്ന മകള്‍ ഫിലോമിനയെ ഏല്‍പ്പിച്ച് സെബാസ്റ്റ്യന്‍ ജോസഫ്  ആശ്വസിപ്പിച്ചു. മകള്‍ക്കൊപ്പമാണ് സെബാസ്റ്റ്യന്‍ താമസിക്കുന്നത്.പട്ടയമില്ലാത്തനാല്‍ ഒരു വീടുവയ്ക്കുന്നതിനുള്ള ആനൂകൂല്യങ്ങള്‍ക്കു പോലും അപേക്ഷനല്‍കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ല. ഷീറ്റ് മേഞ്ഞ ചെറിയ കൂരയിലാണ് ഈ കുടുംബം കഴിയുന്നത്. വസ്തുവിനു പട്ടയം വേണമെന്ന് ആവശ്യപ്പെട്ട് ഫിലോമിന മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയുന്നു. ഇതനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നതായും ഫിലോമിന പറഞ്ഞു. പട്ടയം ലഭ്യമാക്കിയ സര്‍ക്കാര്‍ മറ്റ് ആനൂകൂല്യങ്ങള്‍ തരുന്നതിനും നടപടി സ്വീകരിക്കുമെന്നും ഈ  കുടുംബത്തിന്  ഉറച്ച വിശ്വാസമുണ്ട്. ഇവര്‍ 35 വര്‍ഷമായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

 

date