Skip to main content

സിമെറ്റിൽ സീനിയർ ലക്ചറർ കരാർ നിയമനം

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  സിമെറ്റ് മുട്ടത്തറ, തിരുവനന്തപുരം - 0471-2300660, പള്ളുരുത്തി, എറണാകുളം - 0484-2231530 എന്നിവിടങ്ങളിൽ ഒരു വർഷത്തേക്കാണ് നിയമനം.  ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി പത്തിന് രാവിലെ 9.30നും 11.30നും ഇടയിൽ തിരുവനന്തപുരം പാറ്റൂരിലെ സിമെറ്റ് നഴ്‌സിംഗ് കോളേജിൽ നേരിട്ടെത്തണം.  എം.എസ്‌സി നഴ്‌സിംഗ് ആണ് യോഗ്യത.  ശമ്പളം 21,600 രൂപ.  വിദ്യാഭ്യാസ യോഗ്യത, ജാതി, ജനനത്തീയതി, സ്വഭാവം, ഒരു വർഷത്തിനുള്ളിൽ ലഭിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ ബി.എസ്‌സി നഴ്‌സിംഗ്) അധിക യോഗ്യത രജിസ്‌ട്രേഷൻ (എം.എസ്‌സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2302400.
പി.എൻ.എക്സ്.367/2020

date