Skip to main content

നൂറു ശതമാനം ഫലപ്രദമായ പദ്ധതി വിനിയോഗം ഉറപ്പാക്കണം: ജില്ലാ ആസൂത്രണ സമിതിയോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ 2019-20ലെ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി നൂറ് ശതമാനം പദ്ധതി വിനിയോഗം ഉറപ്പാക്കണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന  കരാറുകാരുടേയും ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരുടേയും യോഗം ഫെബ്രുവരി ആദ്യവാരത്തോടെ വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാതല ശില്‍പശാല നടത്താനും തീരുമാനമായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ഏനാദിമംഗലം, കടമ്പനാട്, കോട്ടാങ്ങല്‍, സീതത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട, തിരുവല്ല നഗരസഭകളുടെയും പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നല്‍കി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.സതികുമാരി, അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, സാം ഈപ്പന്‍, വിനീതാ അനില്‍, ബിനിലാല്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍ മുരളീധരന്‍ നായര്‍, തദ്ദേശ ഭരണസ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date