Skip to main content

 വിമുക്തി സൈ്ക്കിള്‍ കോണ്‍ക്ലേവ് ഇന്ന് ;  പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്യും 

കോഴിക്കോട് ജില്ലാപഞ്ചായത്തും കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡും വിമുക്തി ജില്ലാ മിഷനും സംയുക്തമായി ഇന്ന്(ജനുവരി 25) വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന വിമുക്തി സൈക്കിള്‍ കോണ്‍ക്ലേവില്‍ പ്രണവ് ആലത്തൂര്‍ ഉദ്ഘാടകനാകും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍, പോര്‍ട്ട് ഓഫീസര്‍ അശ്വിൻ  പ്രതാപ് തുടങ്ങിയവര്‍ സംബന്ധിക്കും. ലഹരിക്കെതിരെ സൈക്കിള്‍ കാവലാളുകളായി സൈക്കിള്‍ ബ്രിഗേഡ് എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു മാസം നടത്തുന്ന വിമുക്തി സൈക്കിള്‍ ചാലഞ്ചിനും ഇന്ന് തുടക്കമാകും. 

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴില്‍ 133 അങ്കണവാടികളിലേക്കാവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിനു വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ച 2.30. ഫോണ്‍ : 0496-2592722, 8281999291.

സേഫ് കേരള വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ആവശ്യമുണ്ട്

മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരള വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എസ്.യു.വി (5-7 സീറ്റ്) വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ പ്രതിമാസം പരമാവധി 3000 കിലോമീറ്റര്‍ ഓടുന്നതിന് മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ ജനുവരി 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ചേവായൂര്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍(എന്‍ഫോഴ്സ്മെന്റ്) എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2355588.

date