Skip to main content

ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്

 

    കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ 200 ഓളം ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയേര്‍ഡ് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഓഫീസ് തിരിച്ചറിയല്‍ രേഖ/പെന്‍ഷന്‍ രേഖ എന്നിവ സഹിതം ജനുവരി 30ന് വൈകിട്ട് മൂന്നുമണിക്കു മുന്‍പായി തിരുവനന്തപുരം താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
     (പി.ആര്‍.പി. 65/2020)

date