Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് 2019 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്
2019 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

കൊച്ചി: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2019 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും, ഉന്നത വിദ്യാഭ്യാസത്തിനുളള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്യുന്നു. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേമകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ രജ്ഞിനി ഉണ്ണി, ബോര്‍ഡ് മെമ്പര്‍ ടി.ബി.സുബൈര്‍, വിവിധ ട്രേഡ് യൂണിയനിലെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ക്ഷേമനിധി അംഗങ്ങളും, ഏജന്റുമാരും, കുടുംബസമേതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date