Skip to main content

വയോജനങ്ങളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ റിപ്പബ്ലിക് ദിനത്തില്‍ ജില്ലകളില്‍ പോലീസിന്റെ പ്രത്യേക യോഗം

കൊച്ചി: സംസ്ഥാനത്തെ വയോജന സുരക്ഷ ഉറപ്പുവരുത്തന്നതിനായി ഈ റിപ്പബ്ലിക് ദിനത്തില്‍ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും മുതിര്‍ന്ന പൗരന്‍മാരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം നടത്തുവാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും നല്‍കി വയോജനസുരക്ഷ ഉറപ്പുവരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.
വയോജനങ്ങളുടെ ഒത്തുചേരലില്‍ അവര്‍ പങ്കുവയ്ക്കുന്ന പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണം.  ഇത്തരം നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

date