Skip to main content

കിറ്റ് കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം എറണാകുളത്ത്   ആരംഭിക്കുന്നു

കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ് കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ ഐ .ടി ഇലക്ട്രോണിക്‌സ്  മേഖലയില്‍ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ജനവരി 29 മുതല്‍ മാര്‍ച്ച് 10 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ, എഞ്ചിനീയറിങ്ങിലോ ബിരുദമോ  ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 നും 45 വയസിനും ഇടയില്‍. ഒരു ഐ ടി, ഇലക്ട്രോണിക്‌സ്  വ്യവസായം തുടങ്ങാനുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലന പരിപാടിയില്‍ നല്‍കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ , ആധാര്‍ കോപ്പി സഹിതം ജനുവരി 27 രാവിലെ 10.30 ന് വെണ്ണലയിലുള്ള കിറ്റ്‌കോ ഓഫീസില്‍  ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍   9847463688, 9447509643 04844129000.

date