Skip to main content

ദേശീയ ബാലികാദിനം ആചരിച്ചു

ദേശീയ ബാലികാ ദിനാചരണം തൃശൂർ കെ കരുണാകരൻ സ്മാരക ഹാളിൽ ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ കീഴിൽ ബി ബി ബി പി വാരാചരണം ജനുവരി 20 മുതൽ 26 വരെ വിവിധ പരിപാടികളോടെ ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടർ കൃപ ബി ബി ബി പി സന്ദേശം നൽകി. ശൈശവ വിവാഹ നിരോധനം സംബന്ധിച്ച് സിഡബ്ല്യൂസി മെമ്പർ അഡ്വ വാരിജാക്ഷൻ ക്ലാസെടുത്തു. കൗമാര പ്രായക്കാരായ പെൺകുട്ടികളിലെ വിളർച്ച നിർണയത്തിനായുള്ള അനീമിയ സ്‌ക്രീനിംങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. ബി ബി ബി പി ലോക്കൽ ചാമ്പ്യനായി നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആൻസി സോജനെയും, ഗേൾ അച്ചീവേഴ്സായി പോളോ താരം സമീക്ഷ പി എസ്, സൈക്ലിങ് താരം ഗോപിക, സ്‌കേറ്റിങ് താരം സൂര്യ പി എസ്, അത്‌ലറ്റ് കൃഷ്ണ, ഹോഴ്സ് റൈഡിങ് താരം മേഘ ഫിലിക്‌സ്, കഥാ രചന മേഖലയിൽ അതുല്യ എസ് സുധാകരൻ എന്നിവരെയും ആദരിച്ചു. മികച്ച ബാലിക സൗഹൃദ പഞ്ചായത്തിനുള്ള പുരസ്‌കാരം കോലഴി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. മികച്ച ബാലിക സൗഹൃദ സ്‌കൂളായി എരുമപ്പെട്ടി ജി എച്ച് എസ് എസും തിരഞ്ഞടുക്കപ്പെട്ടു. കിഴക്കേ കോട്ട ജംഗ്ഷനിൽ സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും, ബാനർജി ക്ലബ് മുതൽ ടൗൺഹാൾ വരെ കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, ക്ഷേമകാര്യ ചെയർപേഴ്സൺമാരായ ജെന്നി ടീച്ചർ, മഞ്ജുള അരുണൻ, ദീപ നായർ, കൗൺസിലർ മഹേഷ് കെ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുലക്ഷണ എസ്, ജില്ലാ തല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ ചിത്രലേഖ കെ കെ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പ്രദീപൻ കെ ആർ തുടങ്ങിയവർ പങ്കെടുത്തു.

date