Skip to main content

ദേശീയ ബാലിക ദിനാചരണം

ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ, തൃശൂർ സിറ്റി പോലീസ് എന്നിവരുടെ സഹകരണത്തോടെ ദേശീയ ബാലികാ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ വി.സി. സിനി അധ്യക്ഷത വഹിച്ചു. തൃശൂർ സിറ്റി പോലീസ് സീനിയർ സിപി ഒ പി.ബി ഷിജി, സി പി ഒ മാരായ ഷീനു സതീശൻ, പ്രതിഭ പി. കെ, സിന്റി എന്നിവർ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധത്തെ സംബന്ധിച്ചും നിയമപരമായ അവകാശത്തെ കുറിച്ചും ക്ലാസെടുത്തു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ.എ.ഇക്ബാൽ, അംഗം ടി.എ.മുഹമ്മദ് ഷാഫി, പഞ്ചായത്ത് സെക്രട്ടറി പി.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി സാജൻ സി ജേക്കബ്, സിഡിഎസ് അധ്യക്ഷ സിനിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കേച്ചേരി അൽ - അമീൻ ഹയർ സെക്കന്ററി സ്‌കൂൾ, തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ്, കേച്ചേരി അൽ-ഇസ്ലാഹ് സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

date