Skip to main content

സമ്മതിദായകരുടെ ദേശീയദിനാഘോഷം ഇന്ന് (ജനുവരി 25)

സമ്മതിദായകരുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായുളള ജില്ലാതല ആഘോഷങ്ങൾ ഇന്ന് (ജനുവരി 25) രാവിലെ 10.30 ന് തൃശൂർ ടൗൺഹാളിൽ സിനിമതാരം വിനീത് വാസുദേവൻ ഉദ്ഘാടനം ചെയ്യും. സമ്മതിദായകപ്രതിജ്ഞ അദ്ദേഹം ചൊല്ലികൊടുക്കും. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. എഡിഎം റെജി പി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സബ് കളക്ടർ അഫ്‌സാന പർവ്വീൺ സമ്മാനദാനം നിർവഹിക്കും. ഇരിങ്ങാലക്കുട ആർഡിഒ സി ലതിക, എൽഎ ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ്, എൽആർ ഡെപ്യൂട്ടി കളക്ടർ എ പി കിരൺ, ഡിഎം ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, ആർആർ ഡെപ്യൂട്ടി കളക്ടർ പി കാവേരിക്കുട്ടി, ഫിനാൻസ് ഓഫീസർ പി ജി അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് എന്നിവർ ആശംസ നേരും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ കെ കൃപ സ്വാഗതവും തൃശൂർ തഹസിൽദാർ കെ മധുസൂദനൻ നന്ദിയും പറയും.

date