Skip to main content

കേച്ചേരിയിൽ പ്രീ പ്രൈമറി കുട്ടികൾക്കായി ഉദ്യാനം തുറന്നു

സർവശിക്ഷ അഭിയാൻ കേരളയുടെ അരലക്ഷം രൂപയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് ചൊവ്വന്നൂർ ബി ആർ സി മുഖേന കേച്ചേരി ഗവ. എൽ.പി.സ്‌കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി കുട്ടികളുടെ ഉദ്യാനം തുറന്നു കൊടുത്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി എത്തുന്ന കുരുന്നുകളുടെ മാനസിക ഉല്ലാസത്തിനും, വ്യായാമത്തിനും പ്രാധാന്യം കൊടുക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.പത്മിനി ടീച്ചർ മുഖ്യാഥിതിയായി. ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ.എ.ഇക്ബാൽ, വാർഡ് മെമ്പർ യു.വി.ജമാൽ, ചൊവ്വന്നൂർ ബി.ആർ.സി ബി.പി.ഒ ജോൺ ബി. പുലിക്കോട്ടിൽ, പ്രീ പ്രൈമറി അധ്യാപിക ഇ.ടി.ഷൈജ, യു.പി.റഫീഖ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.സി. ഡെയ്സി സ്വാഗതവും ബി.ആർ.സി. കോർഡിനേറ്റർ പി.കെ.അബൂബക്കർ നന്ദിയും പറഞ്ഞു.

date