Skip to main content

മതിലകം ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

2020ലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതിലകം ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക തയ്യാറാക്കിയതിന്റെ ഒരു പകർപ്പ് പരിശോധനക്കായി ഓഫീസ് സമയത്ത് മതിലകം ഗ്രാമപഞ്ചായത്ത്, കൊടുങ്ങലൂർ താലൂക്ക് ഓഫീസ്, പാപ്പിനിവട്ടം വില്ലേജ് ഓഫീസ്, കൂളിമുട്ടം വില്ലേജ് ഓഫീസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂർ ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. വോട്ടർ പട്ടിക തയ്യാറാക്കിയതിന്റെ യോഗ്യതാ തിയതി 2020 ജനുവരി ഒന്നാണ്. ഈ യോഗ്യതാ തിയ്യതിയുടെ അടിസ്ഥാനത്തിൽ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉൾപ്പെടുത്തുന്നതിനോ ഉൾപ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ, ഏതെങ്കിലും വിശദാംശങ്ങൾക്ക് ഏതെങ്കിലും ആക്ഷേപമോ, ഉൾക്കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുളള അപേക്ഷയോ ഉണ്ടെങ്കിൽ അത് 4,5,6,7 എന്നീ ഫോറങ്ങളിൽ ഉചിതമായതിൽ 2020 ഫെബ്രുവരി രണ്ടിനോ അതിന് മുമ്പോ സമർപ്പിക്കണം. അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉൾക്കുറുപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപവും ഉൾക്കുറുപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷയും ഓൺലൈനിലൂടെ സമർപ്പിക്കേണ്ടതാണ്. ഫോറം അഞ്ചിലുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർപട്ടിക പരിശോധിക്കുന്നതിനായി - തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ, മതിലകം ഗ്രാമപഞ്ചായത്ത്, പി.ഒ.മതിലകം, പിൻ കോഡ് 680665 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ-0480 2850342.

date