Skip to main content

കേച്ചേരി അക്കിക്കാവ് ബൈപാസ് പുനരുദ്ധാരണം 32.66 കോടി രൂപയുടെ ഭരണാനുമതി

കേച്ചേരി - അക്കിക്കാവ് ബൈപാസ് പുനരുദ്ധാരണത്തിനായി 32.66 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി ഡയറക്ടർ ബോർഡ് ഭരണാനുമതി നൽകി. ബൈപാസ് പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ കുന്നംകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. 9.88 കി.മി നീളമുള്ള നിർദ്ദിഷ്ട റോഡ് 12 മീറ്റർ വീതിയിലാണ് നിർമ്മിക്കുക. റോഡിന്റെ ഇരു ഭാഗത്തും ഡ്രൈനേജ് സംവിധാനവും കാൽ നട യാത്രക്കാർക്കായി പ്രത്യേക നടപ്പാതയും ഉണ്ടാകും. 'ജിയോ ടെക്‌സ്‌റ്റൈൽ - ജിയോ സെൽ' സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കന്ന കേരളത്തിലെ ആദ്യ റോഡെന്ന പ്രത്യേകതകൂടിയുണ്ട് ഈ ബൈപാസിന്. ദിശാ സൂചകങ്ങളും, രാത്രി കാഴ്ചയിലും യാത്രികർക്ക് സഹായകമാകുന്ന റിഫ്‌ളക്ടർ ട്രാഫിക്ക് ലൈറ്റുകളും ഇതിനോടൊപ്പം സ്ഥാപിക്കും. കുന്നംകുളം നഗര വികസനത്തിനായി സമർപ്പിച്ച 100 കോടി രൂപയുടേയും പുതിയ റിംഗ് റോഡ് നിർമ്മാണത്തിനായി 82 കോടി രൂപയുടേയും വിശദ പദ്ധതിരേഖ കിഫ്ബിയുടെ പരിഗണനയിലാണ്. അടുത്ത കിഫ്ബി ഡയറക്ടർ ബോഡ് യോഗം ഇതിന് അന്തിമ അുമതി നൽകുമെന്ന് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

date