Skip to main content

'സ്പർശം' കുഷ്ഠരോഗ ബോധവൽക്കരണ ക്യാമ്പയിൻ 30ന് തുടങ്ങും

കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 'സ്പർശം' എന്നപേരിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ ജനുവരി 30 ന് തുടങ്ങും. എഡിഎം റജി പി ജോസഫിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ലപ്രസി ഓഫീസർ വി ആർ സോമസുന്ദരൻ ക്യാമ്പയിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിനും പ്രാരംഭത്തിലെ രോഗനിർണയം നടത്തുന്നതിന് സമൂഹത്തെ പ്രാപ്തമാക്കുന്നതും വേണ്ടിയാണ് വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 30ന് കുഷ്ഠരോഗ ദിനാചരണത്തിന്റ ജില്ലാതല ഉദ്ഘാടനം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടക്കും. ഇതിന്റെ ഭാഗമായി കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ സന്ദേശവുമായി റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിക്കും. സ്‌കൂളുകൾ തോറും ബോധത്കരണ പ്രതിജ്ഞയെടുക്കും. ഓരോ സ്‌കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർത്ഥി ബോധവൽക്കരണ സന്ദേശവുമായി സ്വപന, ബാബുജി ടോക്കുകൾ നടത്തും. പ്രത്യേക ഗ്രാമസഭകൾ ചേർന്നുള്ള ബോധവത്ക്കരണം, അന്യ സംസ്ഥാന തൊഴിലാളികൾക്കും തീരദേശ നിവാസികൾക്കും ആദിവാസികൾക്കുമായി ബോധവൽക്കരണപരിപാടികൾ, ത്വഗ്‌രോഗനിർണ്ണയ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കും. പരിപാടികൾ ഫെബ്രുവരി 12 ന് കുന്നംകുളത്ത് സമാപിക്കും.

date