Skip to main content

സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം

 

ആലപ്പുഴ :സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പുിന് കീഴില്‍ പുന്നപ്ര കുറവന്‍തോട് എം.ഇ.എസ് സ്കൂൾ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന സൗജന്യ പി.എസ്.സി ക്ലാസുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.പി., യു.പി., എല്‍.ഡി.ക്ലര്‍ക്ക്, ഡിഗ്രിതല പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിന് പുറമേ 20 ശതമാനം സീറ്റുുകള്‍ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 10ന് മുമ്പ് പ്രിന്‍സിപ്പാള്‍, കോച്ചിങ് സെന്‍റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, എം.ഇ.എസ് സ്കൂള്‍ ക്യാമ്പസ്, പുന്നപ്ര പി.ഒ ആലപ്പുുഴ എന്ന വിലാസത്തില്‍ ലഭിക്കണം. എസ്.എസ്.എല്‍.സി ബുക്കിന്‍റെ പകര്‍ക്ക് , രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കാം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നോ minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ കളക്ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഓഫീസില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0477 2287869, 9207943078, 8891877287.

date