Skip to main content
പട്ടയമേളയിൽ മന്ത്രി. ഇ ചന്ദ്രശേഖരനിൽ നിന്നും കുട്ടി അയ്യപ്പൻ പട്ടയം ഏറ്റുവാങ്ങുന്നു

ചില്ലിത്തോടു നിന്നെത്തി 75 പിന്നിട്ട കുട്ടി മുത്തശ്ശിയും പട്ടയം ഏറ്റുവാങ്ങി.

 

 

ചില്ലിത്തോട് കോളനി നിവാസികളുടെ ചിരകാല ആഗ്രഹം പൂർത്തീകരിച്ച പട്ടയമേളയിൽ അവിടെ നിന്നെത്തിയ  കുട്ടി അയ്യപ്പൻ എന്ന  75 പിന്നിട്ട മുത്തശ്ശിയും സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം മന്ത്രി ഇ.ചന്ദ്രശേഖരനിൽ നിന്നും ഏറ്റുവാങ്ങി.  പുത്തൻപുരയ്ക്കൽ കുട്ടി അയ്യപ്പനും കുടുംബവും 48 വർഷം മുൻപ് ഉപ്പുകുളത്തു നിന്നും 

ചില്ലിത്തോടേയ്ക്ക് കുടിയേറി പാർത്തവരാണ്. അന്നു മുതൽ സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള ശ്രമത്തിലുമായിരുന്നു. മൂന്നു മക്കളുള്ള കുട്ടി മുത്തശ്ശി, ഇളയ മകൻ കൃഷ്ണൻകുട്ടിക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിന്റെ സന്തോഷത്തിൽ പട്ടയം ഏറ്റുവാങ്ങിയ ശേഷം മന്ത്രിക്ക് നന്ദിയും പറഞ്ഞാണ് കുട്ടി മുത്തശ്ശി വേദി വിട്ടത്.

date