Skip to main content
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്കും റോഷി അഗസ്റ്റ്യൻ എം എൽ എ യ്ക്കും ജില്ലാ കലക്ടർ എച്ച് ദിനേശനും  ഒപ്പം ഏഴല്ലൂർ കോളനിയിൽ നിന്നെത്തിയവർ

ഏഴല്ലൂര്‍ കോളനിക്കാർ ഒരുമിച്ചെത്തി പട്ടയം ഏറ്റുവാങ്ങി.

 

 

ഒത്തൊരുമയുടെ ഫലമായി നേടിയ പട്ടയം ഏറ്റുവാങ്ങാൻ ഏഴല്ലൂർ കോളനിക്കാർ പട്ടയമേളക്ക് ഒരുമിച്ചെത്തി.തൊടുപുഴ പട്ടണത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള മനോഹര ഗ്രാമമായ ഏഴല്ലൂരില്‍ മുന്നൂറിലേറെ കുടുംബങ്ങളുടെ നാലര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പും സ്വപ്നവുമാണ് ഇന്നലെ കട്ടപ്പനയിൽ നടന്ന ജില്ലാതല പട്ടയമേളയിലൂടെ ഫലപ്രാപ്തിയിലെത്തിയത് . വിവിധ മതസ്ഥര്‍ ജീവിക്കുന്ന ഇവിടെ 319 പേര്‍ക്കാണ് പട്ടയം ലഭിച്ചത്. പട്ടയം ലഭിക്കുന്നതിനായി ഏഴല്ലൂർ കോളനി നിവാസികൾ ചേർന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ കൺവീനർ കെ.കെ. മനോജിന്റെ നേതൃത്വത്തിലാണ് ഇവർ പട്ടയം വാങ്ങുവാനെത്തിയത്. വേദിയിൽ വച്ച് ഇവരിൽ പട്ടയം ഏറ്റുവാങ്ങിയവർ എല്ലാവരും ചേർന്ന് ഇവരുടെ പട്ടയപ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെട്ട മന്ത്രി എം.എം.മണിക്കും ജില്ലാ കലക്ടർ എച്ച് ദിനേശനും  നന്ദി പറഞ്ഞ് ഒപ്പം നിന്ന് ഫോട്ടോയും എടുത്താണ് മടങ്ങിയത

 

date