Skip to main content

അറിയിപ്പുകള്‍

അറിയിപ്പുകള്‍

കൊച്ചി: കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എറണാകുളം കലൂര്‍ കടവന്ത്രയില്‍ നിന്നും 1.2 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മേയര്‍ ചമ്മിണി റോഡില്‍ പ്രോവിഡന്റ് ഫണ്ട് ഓഫീസിനു സമീപത്തായി പുതിയ ബഹുനില കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 20 സെന്റ് സ്ഥലത്ത് ബഹു നിലകളിലായി കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഡീറ്റയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടികള്‍ നടന്നു വരുന്നു. കെട്ടിടത്തില്‍ സംരംഭം തുടങ്ങാനുദ്ദേശിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ മുന്‍കൂട്ടി ധാരണാ പത്രം തയ്യാറാക്കിയാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്ലാന്‍ അനുസരിച്ച് കെട്ടിടം രൂപകല്പന ചെയ്ത് നിര്‍മ്മാണം നടത്താവുന്നതാണ്.
താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ വിശദമായ പ്ലാന്‍, എത്ര വര്‍ഷത്തേക്ക്, സക്വയര്‍ ഫീറ്റിന് നല്‍കാനുദ്ദേശിക്കുന്ന വാടക എന്നിവ വ്യക്തമാക്കുന്ന രേഖകള്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍. സായി ടവര്‍, 28/2857(1) കുന്നുംപുറം റോഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം, 0471 2463769 വിലാസത്തില്‍ ലഭ്യമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നൈപുണ്യ വികസന പരിശീലന പരിപാടി

കൊച്ചി: എറണാകുളം ജില്ലയില്‍ കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് കളമശ്ശേരിയില്‍ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് www.kied.info സന്ദര്‍ശിക്കുക. ഫോണ്‍ 04842532890, 2550322, 9605542061.

ക്ഷീരവികസന വകുപ്പ് പദ്ധതി 'ഒരു പശു യൂണിറ്റ്'; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക ഘടകപദ്ധതി പ്രകാരം 'ഒരു പശു യൂണിറ്റ്' 50 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കാക്കനാട്  സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടാഫീസിലും എല്ലാ ബ്ലോക്കിലുമുള്ള ക്ഷീരവികസന യൂണിറ്റുകളിലും ലഭ്യമാണ്. ഈ പദ്ധതിയ്ക്കായി  അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതാത് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിലോ തൊട്ടടുത്ത ക്ഷീരസംഘത്തിലോ ഫെബ്രുവരി മൂന്നിന്  വൈകിട്ട് അഞ്ചിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: ഗവ: മെഡിക്കല്‍ കോളേജ് ;.ശുപത്രിയിലെ ഫാര്‍മസി സ്റ്റോറിന്റെയും ഓക്‌സിജന്‍ പ്ലാന്റിന്റെയും പ്രവേശന കവാടത്തിന്റെ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ ചെയ്യുന്നതിനായുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ, പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date