Skip to main content

കുതിരാൻ പവർഗ്രിഡ് സ്ഥാപിക്കല്‍: ജില്ലയിൽ 28 നും 29 നും ഗതാഗത നിയന്ത്രണം

 

 

കാക്കനാട്: ജില്ലയിൽ ജനുവരി 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദേശീയപാത 544 വടക്കുംചേരി - മണ്ണുത്തി വിഭാഗത്തിലെ കുതിരാൻ മേഖലയിൽ പവർഗ്രിഡിന്റെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രയൽ റൺ നടത്തുന്നതിനെ തുടർന്നാണ് നിയന്ത്രണം.   28, 29 തീയതികളിൽ രാവിലെ അഞ്ചു മുതൽ വൈകീട്ട് അഞ്ചു വരെ കുതിരാൻ മേഖലയിലൂടെ ഹെവി വാഹനങ്ങൾ കടത്തിവിടില്ല.  ആ ദിവസങ്ങളിൽ ഓയിൽ കമ്പനികൾ ബില്ലിങ് ഷെഡ്യൂൾ ക്രമീകരിക്കണം.  ഇതുവഴി വരുന്ന വാഹനങ്ങൾ എറണാകുളം ജില്ലയുടെ പരിധിയിൽ തടയും.  അവയുടെ പാർക്കിങ് ക്രമീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.

date