Skip to main content

കൊറോണ വൈറസ് update

 

എറണാകുളം ജില്ലയിൽ ഇന്ന് (25/1/2020) ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളിൽ നിന്നും തിരികെ വന്നവരിൽ പനി ബാധ ഉള്ളതായി കണ്ട ഒരാളെ കൂടി കളമശ്ശേരി മെഡിക്കൽ കോളജിലെ പ്രത്യേക ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ രോഗ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി.

രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജിലും, ഒരാൾ സ്വകാര്യ ആശുപത്രിയിലും ആണ്. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33 പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേരുടെ സാമ്പിളുകൾ ഇത് വരെ പുനെ നാഷനൽ ഇൻസറ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക്‌ അയച്ചിട്ടുണ്ട്.

date