Skip to main content

കൊറോണ വൈറസ് : ജാഗ്രത പാലിക്കുക

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്കുകന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്പ്പി ച്ച് ചികിത്സ നല്കു കയാണ് പ്രധാനം. ചികിത്സിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
ചൈനയിൽ നിന്നോ, കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റേതെങ്കിലും രാജ്യത്ത് നിന്നോ, നാട്ടിൽ തിരിച്ച് എത്തിയതിന് ശേഷം  ശേഷം  പനി, ചുമ, ശ്വാസതടസം ഇവ അനുഭവപ്പെട്ടാൽ 0471 2552056 അല്ലെങ്കിൽ 1056 എന്ന നമ്പറിൽ വിളിച്ച് മാർഗനിർദേശം തേടണം. തുടർന്ന് എത്രയും പെട്ടന്ന് നിർദേശിച്ച ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു  യാത്രാവിവരവും രോഗവിവരവും പറയണം. രോഗമുള്ളപ്പോൾ യാത്ര ചെയ്യാനോ പൊതുസ്ഥലങ്ങളിൽ പോകാനോ പാടില്ല 
    രോഗബാധിത പ്രദേശത്തുനിന്നും എത്തിയിരിക്കുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പ്രസ്തുത സ്ഥലത്ത് നിന്നും പുറപ്പെട്ട തിയതി  മുതൽ 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. സ്വന്തം കുടുംബാംഗങ്ങളുടെയും, ചുറ്റുപാടുള്ളവരുടെയും  സുരക്ഷക്കായി   ഈ കാലയളവിൽ പൊതുസ്ഥലങ്ങളിൽ പോകുവാനും, മറ്റുള്ളവരോട് അടുത്ത് ഇടപഴകാനും പാടില്ല. വീട്ടിൽ ഗർഭിണികൾ, കുട്ടികൾ, മറ്റ് ഗുരുതരമായ രോഗികൾ എന്നിവർ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. . 
രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ 
•    ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും, മൂക്കും തൂവാല, തോർത്ത് മുതലായവ കൊണ്ട് മറയ്ക്കുക. ഇവ ലഭ്യമായില്ലെങ്കിൽ മൂക്കും വായും കൈമുട്ടിനു മുകളിൽ ഉള്ളിലാക്കി ചുമയ്ക്കുക 
•    കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകുക 
•    സോപ്പും വെള്ളവും ലഭ്യമായില്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റയിസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. 
•    പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കര്ശനമായി ഒഴിവാക്കുക 
•    രോഗബാധിത പ്രദേശങ്ങളിലേക്ക്  യാത്ര പരമാവധി ഒഴിവാക്കുക.

ജില്ലയിലെ കൊറോണ വൈറസ് പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഡോ. ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ മൂന്നംഗ കേന്ദ്ര സംഘം ജില്ല സന്ദര്ശിച്ചു. എയർപോർട്ട്, എറണാകുളം മെഡിക്കൽ കോളേജിലെ ഐസോ കേഷൻ വാർഡ് എന്നിവ സന്ദർശിച്ച് വിലയിരുത്തി. ജില്ലയിൽ നടപ്പിലാക്കിയ ഒരുക്കങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.  

കൊറോണ വൈറസ് update (27 / 1 / 2020)
കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന  30  പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി  സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം  85   ആയി. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. 
കളമശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ രണ്ട് പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും രോഗ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരം ആണ്. 

ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം), എറണാകുളം

date