Skip to main content

കാർഷിക ഫോട്ടോഗ്രഫി മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ മുഖ്യസംഘാടനത്തിൽ 42-ാമത് പുഷ്പോത്സവത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കാർഷികവൃത്തിയുടെ അഭിവൃദ്ധിയും കൃഷിയെ പ്രോത്സാഹിപ്പിക്കലും എന്നതായിരുന്നു വിഷയം. എറണാകുളം ആലുവ സൗത്ത് വാഴക്കും പുള്ളിക്കൽ വീട്ടിൽ പി.പി.രതീഷ് ഒന്നാം സ്ഥാനം നേടി. പതിനായിരം രൂപയും സാക്ഷ്യപത്രവുമാണ് ഒന്നാം സമ്മാനം.
കാസർഗോഡ് തൈക്ലി പുതിയ പുരയിൽ ദീപനിവാസിൽ ദീപേഷ് രണ്ടാം സ്ഥാനവും പാലക്കാട് തരകൻചോല പുത്തൻവീട്ടിൽ കെ.അരുൺ മൂന്നാം സ്ഥാനവും നേടി. ഏഴായിരം രൂപയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനക്കാരനും അയ്യായിരം രൂപയും സാക്ഷ്യപത്രവും മൂന്നാം സ്ഥാനക്കാരനും നൽകും.
തൃശൂർ കൈനൂർ കാരാട്ടുവളപ്പിൽ അജി ഗ്രേയ്‌സ്, ഒരുമനയൂർ രായംമരയ്ക്കാർ വീട്ടിൽ ആർ.കെ.ആഷ്‌കർഅലി, മണലൂർ തിരുത്തിയിൽ വീട്ടിൽ ടി.വി.അശോകൻ, പുല്ലഴി കുന്നത്തുള്ളി വീട്ടിൽ കെ.സി.നിജേഷ്, ഇരിങ്ങാലക്കുട വിസ്മയ ഫോട്ടോഗ്രാഫിലെ എൻ.വി.സാന്റോ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായി.
വിജയികൾക്ക് പുഷ്‌പോത്സവത്തിന്റെ സമാപനദിവസമായ ഫെബ്രുവരി രണ്ടിന് വൈകീട്ട് തെക്കേഗോപുരനടയിലെ പുഷ്‌പോത്സവനഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

date