Skip to main content

ഫാഷൻ ഫീസ്റ്റ ഫെബ്രുവരി ഒന്നിന്

ജില്ലയിലെ വിവിധ സർക്കാർ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫാഷൻ എക്സിബിഷൻ ഫെബ്രുവരി ഒന്നിന് രാവിലെ 9.30 ന് നടക്കും. ടൗൺ ഹാളിൽ മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഫാഷൻ എക്സിബിഷൻ സ്റ്റാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയ പ്രകാശൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയാകും. ഇന്റർനാഷണൽ മോഡൽ ഷിയാസ് കരീം മുഖ്യാതിഥിയാകും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തൃശൂർ, വടക്കാഞ്ചേരി, കുന്നംകുളം, ഇരിങ്ങാലക്കുട, പരിയാരം എന്നീ ഹൈസ്‌കൂൾ ഫാഷൻ ഡിസൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സംയുക്ത പിടിഎയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 

date