Skip to main content

സിറ്റി ഗ്യാസ് പദ്ധതി പുരോഗതി വിലയിരുത്തി

സിറ്റി ഗ്യാസ് പദ്ധതി പുരോഗതി വിലയിരുത്തി

 

കാക്കനാട്:  തൃക്കാക്കര നഗരസഭയിൽ നടന്നുവരുന്ന സിറ്റി ഗ്യാസ് പദ്ധതി പുരോഗതി ജില്ലാ കളക്ടർ എസ്.സുഹാസ് വിലയിരുത്തി.

ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ഉദ്യോഗസ്ഥരും തൃക്കാക്കര ഭരണസമിതി അംഗങ്ങളും നഗരസഭ  ഉദ്യോഗസ്ഥരുമായി കളക്ടറേറ്റിൽ അദ്ദേഹം ചർച്ച നടത്തി.    

 

24-ാം വാർഡിലെ റോഡു പ്രവൃത്തി ഉടനെ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.  29, 22 വാർഡുകളിലെ പ്രവൃത്തിയും ഉടനെ തുടങ്ങും.  തുടർന്ന് 19-ാം വാർഡിലെ   പ്രവൃത്തിയും നടത്തും.  

 

മുനിസിപ്പാലിറ്റിയിലെ ആറ് വാർഡുകളിലാണ് നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്.  

 

തൃക്കാക്കരയിൽ 43 വാർഡുകളിലായി 40,000 കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റി മുൻകൈയെടുത്താണ് പദ്ധതി ഇത്രയും വിപുലമായി നടത്തുന്നത്. 2020 ഏപ്രിൽ മാസത്തോടെ തൃക്കാക്കരയിലെ ജോലികൾ പൂർത്തിയാക്കും. അടുത്തതായി ഏലൂർ മുനിസിപ്പാലിറ്റിയിലാണ് പദ്ധതി നടപ്പിലാക്കുക. നവംബർ മാസത്തോടെ ഒരു ലക്ഷം പേരിൽ പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

date