Skip to main content

ഒറ്റക്കെട്ടായി ശുചീകരണത്തിനിറങ്ങിയതോടെ പാണാവള്ളി ഇനി ഗ്രീന്‍ ആന്‍ഡ് ക്ലീന്‍

 

ആലപ്പുഴഒരാഴ്ചത്തെ മഹാശുചീകരണ യജ്ഞത്തിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് പാണാവള്ളി ഗ്രാമ പഞ്ചായത്ത്വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച് തരംതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ജനുവരി 31 മുതല്‍ ഹരിതകര്‍മ്മസേനകുടുംബശ്രീ എ.ഡി.എസ്തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ വാര്‍ഡ്തലത്തിലെ പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുംതുടര്‍ന്ന് പഞ്ചായത്തിലെ എം.സി.എഫ് കേന്ദ്രങ്ങളില്‍ എത്തിയ്ക്കുന്ന തരംതിരിച്ച പ്ലാസ്റ്റിക്ക് ശുചിത്വമിഷന് കൈമാറും.

 

സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാസ്റ്റിക്കിനെ പാടെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കുടയ്ക്കല്‍ നിര്‍വഹിച്ചിരുന്നുപാതയോരങ്ങളിലും വീട്ടിന്റെ പരിസരങ്ങളിലും കുമിഞ്ഞ്കൂടിയ പ്ലാസ്റ്റിക്കിനെ ഒഴിവാക്കി മാലിന്യരഹിത പഞ്ചായത്തെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ ഷീലാ കാര്‍ത്തികേയന്‍രാജേഷ് വിവേകാനന്ദപ്രേംലാല്‍അഡ്വ.എസ് രാജേഷ്ശ്രീദേവി മഹാദേവന്‍സുനിതാ കൃഷ്ണ കുമാര്‍എസ്ജയകുമാര്‍ തുടങ്ങിയ ജനപ്രതിനിധികളും പഞ്ചായത്ത് അസി.സെക്രട്ടറി വിന്‍സന്റ് ഡിസോസാസിഡിഎസ് ചെയര്‍പേഴ്സണ്‍ അപര്‍ണ്ണഅഡ്വ.ബാലാനന്ദന്‍എന്നിവര്‍ പങ്കെടുത്തുആരോഗ്യ പ്രവര്‍ത്തകരായ എച്ച്.ഐ ജയകുമാര്‍അനിതകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മുഴുവന്‍ സമയവും ഒപ്പമുണ്ട്.

 

date