Skip to main content

ബാല സൗഹൃദ പഞ്ചായത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പുമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്

 

 

ആലപ്പുഴബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്താകാനുള്ള ആദ്യ ചുവടു വെയ്പ്പ് കഞ്ഞിക്കുഴി ആരംഭിച്ചുബ്ലോക്ക് പഞ്ചായത്ത് വനിതാശിശു വികസന വകുപ്പും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തിനായുള്ള വിവര ശേഖരണം തുടങ്ങിബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലാണ് വിവര ശേഖരണം നടത്തുന്നത്.
വിവര ശേഖരണത്തിലൂടെ കുട്ടികളുടെ അവസ്ഥാ പഠനം നടത്തി അവരുടെ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യംപഞ്ചായത്തുകളിലെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികളുടെ അവസ്ഥാ പഠനമാണ് നടത്തുകയെന്ന് ബ്ലോക്കിലെ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥ രതിമണി പറഞ്ഞു.
വിവര ശേരണത്തിനായി 2019-2020 വാര്‍ഷികപദ്ധതിപ്രകാരം ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

ഓരോ പഞ്ചായത്തുകളിലെയും കുട്ടികളുടെ പോഷകാഹാരംലിംഗം തിരിച്ചുള്ള കണക്കുകള്‍വിദ്യാഭ്യാസംപ്രതിരോധ കുത്തിവെപ്പ്സാക്ഷരതഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ഭിന്നശേഷിക്കാരായ കുട്ടികള്‍ശിശു മരണ നിരക്ക്ബാല മരണങ്ങള്‍അംഗനവാടികളുടെ എണ്ണംസ്‌കൂളുകള്‍പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കുട്ടികളുടെ മാനസിക ആരോഗ്യംഅനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന കുട്ടികള്‍കുട്ടികളുടെ ലൈബ്രറികുട്ടികളുടെ പാര്‍ക്പൊതു കളി സ്ഥലംബാല സഭ തുടങ്ങി നൂറോളം ചോദ്ദ്യാവലികള്‍ അടങ്ങുന്നതാണ് വിവര ശേഖരണംവീടുകള്‍സ്‌കൂള്‍അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയായാണ് വിവരശേഖരണം നടത്തുന്നത്അംഗന്‍വാടി പ്രവര്‍ത്തകര്‍കുടുംബശ്രീ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് വിവര ശേഖരണം പൂര്‍ത്തിയാക്കുക.
അഞ്ചു പഞ്ചായത്തുകളിലും ദിവസത്തിനുളളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്തുടര്‍ന്ന് ബ്ലോക്കു തലത്തില്‍ ക്രോഡീകരണം നടക്കും.

 

 

date