Skip to main content

ഉത്സവാഘോഷങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം

 

 

ആലപ്പുഴ:സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം ഉത്സവാഘോഷങ്ങളില്‍ ആനകളെ ഉപയോഗിച്ചു വന്നിരുന്ന ക്ഷേത്രങ്ങള്‍ , ദേവസ്വങ്ങള്‍ എന്നിവ 2015 സെപ്റ്റംബര്‍ 28നകം ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. അപ്രകാരം ചെയ്യാന്‍ കഴിയാതിരുന്നതും 2012നു മുമ്പ് നിലവിലുണ്ടായിരുന്നതുമായ ഉത്സവാഘോഷങ്ങള്‍ നാട്ടാനപരിപാലനചട്ടം പ്രകാരം രൂപീകൃതമായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനുവരി 20 മുതല്‍ ഒരു മാസം അധികം സമയം അനുവദിച്ചു. 2012 ന് മുമ്പ് ആനകളെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്തിയിരുന്ന ക്ഷേത്ര ഭാരവാഹികള്‍ അത് തെളിയിക്കുന്ന രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ ഫെബ്രുവരി 19ന് മുമ്പായി കൊമ്മാടിയില്‍ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 0477 2246034 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

date