Skip to main content

ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന്‍ മേള നടത്തും

 

 

ആലപ്പുഴ: ഭക്ഷ്യ സുരക്ഷ വകുപ്പ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി 2019-20ന്‍റെ ഭാഗമായി ജനുവരി 29ന് വളഞ്ഞവഴി എസ്.എന്‍ കവലയിലെ വ്യാപാരി ഭവനില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ചുവരെ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന്‍മേളയും ഉണ്ടാകും. ഭക്ഷ്യമേഖലയുമായി ബന്ധപ്പട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരും ഈ മേളയില്‍ നിര്‍ബന്ധമായും പങ്കെടുത്ത് ലൈസന്‍സ്/ രജിസ്ട്രേഷന്‍ എടുക്കേണ്ടതും കാലാവധി കഴിഞ്ഞവ പുതുക്കേണ്ടതുമാണ്. വിശദവിവരത്തിന് ഫോണ്‍: 75938 73318, 9400878224

date