Skip to main content

ഒരു വര്‍ഷത്തിനുള്ളില്‍ സബ് സ്റ്റേഷന്‍ യധാര്‍ത്ഥാമാകും; വൈദ്യുതി മന്ത്രി

ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കുറ്റിക്കോല്‍ 110 കെ വി സബ് സ്റ്റേഷ ന്‍ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം മെഗാവാട്ട് സോളാറില്‍ നിന്ന് ഉത്പാദിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. 50 മെഗാവാട്ട് നമുക്ക് ലഭിക്കുന്നുണ്ട്. 50 മെഗാവാട്ട് ഉത്പാദനത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. 500 മെഗാവാട്ട് ഡാമുകളില്‍ ഒഴുകുന്ന സോളാറിലൂടെയും 500 മെഗാവാട്ട് വീടിനു മുകളില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ കൃഷി യോഗ്യമല്ലാത്ത ഇടങ്ങളില്‍ സോളാറ്റിലൂടെ നമുക്ക് വൈദ്യുതി ഉത്പാദിപ്പിക്കാം. ആവശ്യമായ വൈദ്യുതി ഉപയോഗിച്ച് മിച്ചം വൈദ്യുതി കെ.എസ്ഇബിക്ക് വില്‍ക്കാം. ന്യായവിലയ്ക്ക് ബോര്‍ഡ് അത് വാങ്ങും എന്നും മന്ത്രി  പറഞ്ഞു.

മലയോര മേഖലയുടെ വോട്ടേജ് ക്ഷാമത്തിന് വിട; കുറ്റിക്കോലില്‍ 110 കെവി സബസ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി

 

മലയോര മേഖലയുടെ കാലങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് വിട. കുറ്റിക്കോലില്‍ 110 കെ.വി സബ്‌സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. കുറ്റിക്കേല്‍, ബേഡഡുക്ക, കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാധാര്‍ത്ഥ്യമാകുന്നത്. കാര്‍ഷീക മേഖല പ്രധാന ഉപജീവനം നടത്തുന്നവര്‍ക്കെല്ലാം ഇടതടവില്ലാതെ ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി നല്‍കുന്നതാണ് ഈ പദ്ധതി. കിലോ മീറ്ററുകള്‍ അകലെയുള്ള മുള്ളേരിയ, മൈലാട്ടി സബ് സ്റ്റേഷനുകളിലെ ദൈര്‍ഘ്യമേറിയ ഫീസറുകളിലൂടെ നടത്തുന്ന വൈദ്യുതി വിതരണം ഗുരുതര വോട്ടേജ് പ്രശ്‌നമായിരുന്നു മലയോര മേഘല നേരിട്ടിരുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി റോഡ് വികസന പദ്ധതികള്‍ നടന്നുവരുന്ന പ്രദേശത്ത് ഗുണമേന്‍മയേറിയ വൈദ്യുതി ലഭ്യത കൂടി ഉറപ്പു വരുത്തുമ്പോള്‍ വ്യവസായ വളര്‍ച്ചയ്ക്കും ഊര്‍ജ്ജമാകും. മേഖലയില്‍ കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.  

 പരിപാടിയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്്്തു. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ അതിത്ഥിയായി.ഉത്തരമേഖല ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ഞ്ചിനിയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ,കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  പി.ജെ ലിസ്സി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.പി മുസ്തഫ, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ3തിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും വിതരണവിഭാഗം  ചീഫ് എഞ്ചിനീയര്‍ ജെയിംസ്  എം.ഡേവിഡ് നന്ദിയും പറഞ്ഞു.

date