Skip to main content

ബാങ്ക് പാസ്ബുക്ക് ഹാജരാക്കണം

 

മലബാര്‍ ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും തുടര്‍ന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് പെന്‍ഷണര്‍മാര്‍ എസ്.ബി.ഐയിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പറോ മറ്റേതെങ്കിലും ദേശസാത്കൃത ബാങ്കിലെ അക്കൗണ്ട് നമ്പറോ രണ്ടാഴ്ചയ്ക്കകം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധി ഫണ്ടില്‍ നിന്നും പോസ്റ്റോഫീസ് മുഖേന മണിയോര്‍ഡറായി പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന പെന്‍ഷണര്‍മാര്‍ ബാങ്ക് പാസ്ബുക്കിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍കാര്‍ഡ് പകര്‍പ്പ്, ഫോണ്‍നമ്പര്‍ എന്നിവ സഹിതം സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട്- 673 006 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2360720.        

date