Skip to main content

പദ്ധതിനിര്‍ദേശം ക്ഷണിച്ചു

 

സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനായി എല്ലാ ജില്ലകളിലും സേഫ് ഹോമുകള്‍ ആരംഭിക്കുന്നതിന് സാമൂഹ്യ നീതി  വകുപ്പ് സന്നദ്ധ സംഘടനകളില്‍നിന്നും പദ്ധതി നിര്‍ദേശം ക്ഷണിച്ചു. 

ഒരു ഹോമില്‍ പരമാവധി പത്തു ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. സംഘടനകള്‍ അതത് ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസുകളില്‍ ഫെബ്രുവരി അഞ്ചിന് മുന്‍പ് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം.  മുന്‍പ് താത്പര്യപത്രം സമര്‍പ്പിച്ച സംഘടനകള്‍ സമര്‍പ്പിക്കേണ്ടതില്ല. 

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0471-2306040 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.  

date