Skip to main content

വിദ്യാഭ്യാസ അവാര്‍ഡും  സ്കോളര്‍ഷിപ്പ്  വിതരണവും

      കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2019ലെ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സ്കോളര്‍ഷിപ്പ് വിതരണവും  ഫെബ്രുവരി ഒന്നിന്  ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

ചടങ്ങ് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ  പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന മുഖ്യാതിഥിയാകും.

   ഭാഗ്യക്കുറി ക്ഷേമനിധി  ബോര്‍ഡ് അംഗം  ഫിലിപ്പ് ജോസഫ്, കൗണ്‍സിലര്‍ ജയശ്രീ കുമാര്‍, തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ഫോണ്‍: 04812300390.

date