Skip to main content

ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ് ജനുവരി 31 ന്

സംസ്ഥാന ജൂണിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കോട്ടയം ജില്ലാ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരങ്ങള്‍  ജനുവരി 31ന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കബഡി  അസോസിയേഷന്‍റെ  സഹകരണത്തോടെയാണ്  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മത്സരങ്ങള്‍ നടത്തുന്നത്. 

ടീമംഗങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍,  സ്കൂള്‍ അധികാരിയുടെ സാക്ഷ്യപത്രം, രണ്ട് ഫോട്ടോകള്‍ എന്നിവ സഹിതം രാവിലെ എട്ടിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 0481- 2563825, 9446859731  

date