Skip to main content

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍(സാഫ്) തീരമൈത്രി പദ്ധതിയില്‍ ജില്ലയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. മാര്‍ക്കറ്റിംഗില്‍ എം.ബി.എയോ കമ്മ്യൂണിറ്റി ഡവലപ്മെന്‍റില്‍ എം.എസ് ഡബ്ല്യൂവോ ആണ് യോഗ്യത. പ്രായം 45 വയസില്‍ കവിയരുത്. ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം.

ഫെബ്രുവരി 10ന് രാവിലെ 10 ന് കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടക്കും. ഫോണ്‍: 0481 2566823

date