Skip to main content

സ്‌കൂള്‍ കെട്ടിടത്തിന് ശിലയിട്ടു

 

       കരിങ്കപ്പാറ ഗവ. യു പി സ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി അബ്ദുറഹ്മാന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത അധ്യക്ഷയായി. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ. വിജയകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട്,  ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷരായ സൈതലവി മുക്കാട്ടില്‍, പ്രമീള മാമ്പറ്റ, പഞ്ചായത്തംഗം സഹദ് കുന്നത്തൊടി, താനൂര്‍ എഇഒ കെ.പുഷ്പാനന്ദന്‍, ഫൈസല്‍ നന്നാട്ട്, സി.എം. കുഞ്ഞിപ്പ ഹാജി, കൃഷ്ണന്‍കുട്ടി മേമ്പടിക്കാട്, പി ടിഎ പ്രസിഡന്റ് ഇല്‍മി പറപ്പാറ, എം.പി.ടി.എ പ്രസിഡന്റ് കെ.പി ജുവൈരിയ, വൈസ് പ്രസിഡന്റ് കെ.സി ഇഖ്ബാല്‍, സീനിയര്‍ അസിസ്റ്റന്റ് കെ.സഫിയ, സ്റ്റാഫ് സെക്രട്ടറി ഇ.കെ ഷിജീഷ്  എന്നിവര്‍ സംസാരിച്ചു.
 

date