Skip to main content

ദേശീയ ബാലിക ദിനം - മികച്ച പ്രവര്‍ത്തനത്തിന് ഉപഹാരം

 

2020 ദേശീയ ബാലിക ദിനാചരണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍,സന്നദ്ധ സംഘടനകള്‍, സര്ക്കാര് ഓഫീസുകള്‍, വിദ്യാലയങ്ങള്‍, എന്നിവകക്ക് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് ഉപഹാരം നല്‍കുന്നു. മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് കീഴില്‍ നടന്നു വരുന്ന ''ബാല്യ വിവാഹ വിമുക്ത മലപ്പുറം ജില്ല'' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉപഹാരം നല്‍കുന്നത്. ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍,ഫോട്ടോ, പത്ര കട്ടിംഗ് ,മറ്റു വിവരങ്ങള്‍ ഉള്‍പ്പടെ 31 / 01 / 2020 വൈകുന്നേരം 5 ന് മുന്നോടിയായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് ,മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍ മഞ്ചേരി മലപ്പുറം 676121, എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9895701222 ,9946796019 ,04832978888 ബന്ധപെടുക
 

date