Skip to main content

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്: കരിയർ ജാലകം  പ്രസിദ്ധീകരിച്ചു

ആലപ്പുഴ: സംസ്ഥാന ഗവൺമെന്റിന്റെ പുതിയ കരിയർ നയവുമായി ബന്ധപ്പെട്ട് നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി മുതൽ പി.ജി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് കരിയർ സംബന്ധമായ പുരോഗതിക്ക്  അറിവ് പകരുന്നതിന്  എംപ്ലോയ്‌മെന്റ് വകുപ്പ് തയ്യാറാക്കി സംസ്ഥാന സ്‌കിൽ മിഷൻ പ്രസിദ്ധീകരിച്ച കരിയർ ജാലകത്തിന്റെ  ആലപ്പുഴ ജില്ലയിലെ വിതരണോദ്ഘാടനം  നടന്നു. ചെങ്ങന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ ഷിബു രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.  നഗരസഭ വിദ്യാഭ്യാസ കായികക്ഷേമ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ (വി ജി)  നൗഷാദ് പി എസ്,ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ വിനോദ് ആർ , ചെങ്ങന്നൂർ എംപ്ലോയ്‌മെന്റ് ഓഫീസർ എൽ യമുനാദേവി എന്നിവർ പങ്കെടുത്തു.

 

date