Skip to main content

ചെങ്ങൽതോടിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ; ആശങ്കകൾ പരിഹരിക്കും

കാക്കനാട്: അങ്കമാലി നഗരസഭയിൽ ചെങ്ങൽതോടിന് സമീപം കോസ്റ്റ് ഗാർഡ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് കോസ്റ്റ് ഗാർഡിനും ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും നിർദേശം നൽകി. പ്രദേശത്ത് കുടിവെള്ള ക്ഷാമവും വെള്ളക്കെട്ടും ഉണ്ടാകാത്ത വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
    കോസ്റ്റ് ഗാർഡ് പുതുതായി നിർമ്മിക്കുന്ന കാനയുടെ സാങ്കേതിക വശങ്ങൾ പരിശോധിക്കാൻ പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് വിഭാഗത്തെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. കാനയുടെ വർഷംതോറുമുള്ള ശുചീകരണത്തിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ കെ.ടി സന്ധ്യാദേവി, എം.വി സുരേഷ് കുമാർ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, അങ്കമാലി നഗരസഭാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date