Skip to main content

റോഡ് സുരക്ഷ: പ്രതീകാത്മക വാഹന പരിശോധന നടത്തി

 

 

ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രതീകാത്മക വാഹന പരിശോധന നടത്തി. ആലപ്പുഴ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എ.ഡി.ആര്‍.എഫ്.) ന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. നഗരത്തിലുടനീളം രണ്ട് ടീമുകളായിട്ടായിരുന്നു പരിശോധന. നിയമങ്ങള്‍ അനുസരിച്ചവരെ അഭിനന്ദിച്ചും അല്ലാത്തവരെ ബോധവത്ക്കരിക്കുകയും ചെയ്തു. ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സേഫ് കേരളാ എം.വി.ഐ. കെ. ദിലിപ്കുമാര്‍, കേണല്‍ വിജയകുമാര്‍, എ.എം.വി.ഐമാരായ സെബാസ്റ്റ്യന്‍, ബാബുജി, അരുണ്‍ മുഹമ്മദ് ഷാ, എ.ഡി.ആര്‍.എഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രേം സായി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 'റോഡ് സുരക്ഷയും പാലിക്കേണ്ട നിയമങ്ങളും' എന്നതിനെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. 

date