Skip to main content

സ്‌കില്‍ രജിസ്റ്റര്‍ ആപ്പ്:  സൗജന്യ പരിശീലനം നല്‍കുന്നു

 

 

ആലപ്പുഴ: ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കില്‍ രജിസ്റ്റര്‍ ആപ്പില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ദൈനംദിന ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ദ്ധരായവരുടെ സേവനം നേരിട്ട് ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനമാണ് സ്‌കില്‍ രജിസ്ട്രി ആപ്പ്. രോഗീപരിചരണം, കുട്ടികളുടം പരിപാലനം, ഗാര്‍ഹിക ജോലികള്‍, എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ റിപ്പയറിംഗ്, കാര്‍പെന്ററി, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, ഡ്രൈവര്‍, ഗാര്‍ഡനര്‍ തുടങ്ങിയ മേഖലകളിലെ സേവനം സ്‌കില്‍ രജിസ്ട്രിയിലൂടെ ലഭിക്കും.   ഇത് സംബന്ധിക്കുന്ന പരിശീലനം ഫെബ്രുവരി 18 (ചൊവ്വാഴ്ച) രാവിലെ 10.30ന് ചെങ്ങന്നൂര്‍, കുട്ടനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എത്തണം. 

 

date