Skip to main content

ജന്തു ക്ഷേമ പക്ഷാചരണം നടത്തി 

ആലപ്പുഴ: ജന്തുക്ഷേമ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ജന്തുക്ഷേമ ബോധവത്ക്കരണ സെമിനാര്‍ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റേയും സംസ്ഥാന വെറ്റിനറി കൗണ്‍സിലിന്റേയും ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍. പരിപാടിയുടെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരം, ജന്തുക്ഷേമ പ്രശ്‌നോത്തരി എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി. എം. സുഗാന്ധി, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. മേരി ജയിംസ്, സംസ്ഥാന വെറ്റിനറി കൗണ്‍സില്‍ അംഗം ഡോ. ഷൈജു പി.എസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നൂര്‍ജഹാന്‍ പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

date