Skip to main content

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് റിന്യൂവലിന് അപേക്ഷിക്കാം

കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ നിർദ്ദേശ പ്രകാരം 2008-09 മുതൽ 2014-15 അധ്യയന വർഷം വരെ (മാനുവൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് പുതുക്കുന്നതിന് അപേക്ഷിക്കാം. തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവൽ അപേക്ഷ സമർപ്പിച്ചിട്ടും സ്‌കോളർഷിപ്പ് തുക ഇതുവരെയും ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കാണ് വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവസരം. അപേക്ഷകൾ 24ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.inwww.collegiateedu.kerala.gov.in സന്ദർശിക്കുക. അവസാന തിയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
പി.എൻ.എക്സ്.653/2020

 

date