Skip to main content

വനിതാ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

മഹിളാ ശക്തി പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ ആരംഭിക്കുന്ന മഹിളാ ശാക്തീകരണ കേന്ദ്രത്തിലേക്ക്  ഒരു വനിതാ വെല്‍ഫെയര്‍ ഓഫീസറെയും രണ്ട് ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും നിയമിക്കും. വനിതാ വെല്‍ഫെയര്‍ ഓഫീസര്‍ക്ക് ഹ്യൂമാനിറ്റിസിലോ, സോഷ്യല്‍ സയന്‍സിലോ ഉള്ള  ബിരുദാനന്തര ബിരുദവും,വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടത്തിയിലുള്ള പരിചയം ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം,കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും  ഉണ്ടായിരിക്കണം. ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ഹ്യൂമാനിറ്റീസ്,സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം,സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍,വിഷയങ്ങല്‍ കൈകാര്യം ചെയ്ത പരിജ്ഞാനവും കമ്പ്യൂട്ടര്‍  പരിജ്ഞാനവും ഉണ്ടായിരിക്കണം. രണ്ട് തസ്തികകള്‍ക്കും അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്.ജില്ലക്കാര്‍ക്ക് മുന്‍ഗണന.അപേക്ഷ ഫെബ്രുവരി 25 നകം കളക്ടറേറ്റിലെ ജില്ലാ  വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണം.ഫോണ്‍-04994 256660

date