Skip to main content

വനിതാരത്‌ന അവാര്‍ഡിനായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

വനിതകളെ ആദരിക്കുന്നതിനായി ഐ.സി.ഡി.എസ് ഏര്‍പ്പെടുത്തിയ വനിതാരത്‌ന അവാര്‍ഡിനായി അപേക്ഷിച്ചവരും താല്പര്യമുളളവരും കൂടിക്കാഴ്ചയ്ക്ക് ജില്ലാ കളക്ടര്‍ മുമ്പാകെ ഹാജരാകണം.  സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്തസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ പ്രവര്‍ത്തന മേഖല തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 18 ന് വൈകുന്നേരം നാലുമണിക്കാണ്് ജില്ലാകളക്ടര്‍ മുമ്പാകെ  ഹജരാകേണ്ടത്. അപേക്ഷ ഫോം www.wcdkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  ഫോണ്‍- 04994 256660.

date