Skip to main content

വരവൂർ പഞ്ചായത്ത് ദേവിച്ചിറകുളം നവീകരണം : നാല് കോടി രൂപ അനുവദിച്ചു

വരവൂർ ഗ്രാമപഞ്ചായത്തിലെ ദേവിച്ചിറകുളം നവീകരിക്കുന്നതിന് 2019-2020 ജലവിഭവ വകുപ്പ് ബജറ്റ് വിഹിതത്തിൽ നിന്നും നാല് കോടി രൂപ അനുവദിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മാണ പ്രവർത്തനത്തിന് ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി ഭരണാനുമതി നൽകി ഉത്തരവായി. ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയർക്കാണ് നിർവ്വഹണ ചുമതല. നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ യു.ആർ. പ്രദീപ് എം.എൽ.എ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ചെളി മാറ്റി ആഴം കൂട്ടി സംരക്ഷണ ഭിത്തി നിർമ്മിച്ച് കുളം നവീകരിക്കുന്നത് വേനൽ കാലത്ത് പ്രദേശത്തെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് ഉപകരിക്കുമെന്നും എം. എൽ. എ അറിയിച്ചു.

date