Skip to main content

ജീവനി പദ്ധതി, കോൾ ബണ്ട് തെങ്ങുകൃഷി ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച

കൃഷി വകുപ്പിന്റെ ജീവനി 'നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം' പദ്ധതിയുടേയും കോൾ ബണ്ടുകളിലെ തെങ്ങുകൃഷി പദ്ധതിയുടേയും ജില്ലാതല ഉദ്ഘാടനവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 20 ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 9.30ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അനിൽ അക്കര എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കർഷകരെ ആദരിക്കും. ചടങ്ങിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി പദ്ധതികളുടെ പ്രഖ്യാപനം ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനം കില ഡയറക്ടർ ജോയ് ഇളമൺ നിർവഹിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ രാധാകൃഷ്ണൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ്, മറ്റ് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുക്കും.

date