Skip to main content

സ്‌കൂൾ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നടത്തി

തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനം പൂങ്കുന്നം ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാഭ്യാസ കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോളി ജോഷ്വ നിർവഹിച്ചു. കമ്മിറ്റി അംഗം കൃഷ്ണൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി. തെരഞ്ഞെടുത്ത നാല് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അതത് സ്‌കൂളിൽ വെച്ചുതന്നെ യോഗാ പരിശീലനം നൽകും. കോർപ്പറേഷനുകളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ശാരീരികവും മാനസികവുമായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇത് മൂലം വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠന സാഹചര്യം ഒരുക്കാനും ഏകാഗ്രത വരുത്തുന്നതിനും സാധിക്കുന്നു. ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുജയകുമാരി, പി ടി എ പ്രസിഡന്റ് മുരളീധരൻ, സ്‌കൂൾ വികസന സമിതി ചെയർമാൻ എം കെ പ്രകാശൻ, പദ്ധതി ഇംപ്ലിമെന്റിങ് ഓഫീസർ ഭാരതരാജൻ കെ എസ്, കൗൺസിലർ വത്സല ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.  

date