Skip to main content

വിമുക്തി: ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല സമാപനം ഫെബ്രുവരി 20ന്

ആലപ്പുഴ: ലഹരി വര്‍ജ്ജന മിഷന്‍ ' വിമുക്തി'യുടെ ഭാഗമായി ജില്ലാ തലത്തില്‍ സംഘടിപ്പിച്ചിരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ഫെബ്രുവരി 20ന് സമാപിക്കും. പദ്ധതിയുടെ ജില്ലാതല സമാപന സമ്മേളനം ഫെബ്രുവരി 20ന് രാവിലെ 9:30 ന്  പുന്നപ്ര കാര്‍മല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ' നാളത്തെ കേരളം ലഹരിമുക്ത കേരളം' എന്ന പേരില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനങ്ങളോട്  അനുബന്ധിച്ച് 2019 നവംബര്‍ 1 മുതല്‍ 90 ദിന തീവ്ര ബോധവല്‍ക്കരണ പരിപാടികള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ലഹരിവിരുദ്ധ ക്ലാസുകള്‍, ലഹരിക്കെതിരെ സൈക്കിള്‍ യാത്രകള്‍,  പദയാത്രകള്‍ എന്നിവ സംഘടിപ്പിച്ചു.  സമാപനചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ മുഖ്യാതിഥിയായിരിക്കും.  ജില്ലാ കളക്ടര്‍ എം അഞ്ജന അദ്ധ്യക്ഷയാവും. എ എം ആരിഫ് എം പി, എംഎല്‍എമാരായ ആര്‍ രാജേഷ്,  യു പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോര്‍ജ് ഐപിഎസ്, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണല്‍ ഷാജി എസ് രാജന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡ്ണ്ട്  സുധര്‍മ ഭുവനചന്ദ്രന്‍, ബ്‌ളോക്ക്  പഞ്ചായത്ത്  മെമ്പര്‍ റോസ് ദലീമ, ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.

date