Skip to main content

കൊറോണ: നിരീക്ഷണവും ബോധവൽക്കരണവും തുടരുന്നു

ആലപ്പുഴ: കൊറോണരോഗ നിരീക്ഷണത്തിന്റെ ഭാഗമായി പുതിയതായി ചൈനയിൽ നിന്നെത്തിയ രണ്ട് പേർ ഉൾപ്പെടെ 141 പേർ വീടുകളിൽഉണ്ട്. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. കാലയളവ് പൂർത്തിയാക്കി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവർ രോഗവാഹകരല്ല. അവരോട്‌ യാതൊരുവിധത്തിലുളള അകൽച്ചയും പാലിക്കേതില്ല. സമൂഹത്തിലേക്ക് രോഗം പകരാതിരിക്കുന്നതിനുളള മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ,ഗ്രാമസഭകൾ, പൊതുജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായി 36ബോധവൽക്കരണ ക്ലാസുകൾ നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 15പേർക്ക് ടെലി കൗൺസിലിംഗ് നടത്തി.പാദുവാപുരം പളളിപ്പെരുന്നാളിനോട് അനുബന്ധിച്ച് എത്തിയവർക്ക് നോട്ടീസ് വിതരണം നടത്തി. വീടുകളിലുളളവരുടെ നിരീക്ഷണവും തുടർ ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരുന്നു. പ്രവർത്തനങ്ങളുടെ അവലോകനം ജില്ല കളക്ടർ നടത്തി.
 

date